കൂടത്തായിയിലെ കൊലപാതക പരമ്ബര കേരളത്തെ ഞെട്ടിച്ചപോലെ തന്നെ പാകിസ്താനിലും ചര്‍ച്ചയാവുന്നു. ഏറെ പ്രാധാന്യത്തോടെയാണ് പാകിസ്താന്‍ മാധ്യമം കൂട്ടക്കൊലയുടെ വാര്‍ത്ത റിപ്പോര്‍ട്ടുചെയ്തിരിക്കുന്നത്. പാക്കിസ്ഥാനിലെ പ്രമുഖ ദേശീയ പത്രമായ ‘ദ ഡോണ്‍’ ആണ് ജോളിയുടെ കൊടുംക്രൂരത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ ഉറുദു ഭാഷയിലാണ് കില്ലര്‍ ജോളിയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. പൊലീസ് അന്വേഷണത്തില്‍ ഇതുവരെ പുറത്തുവന്ന കാര്യങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം കൂടത്തായി കൊലപാതക പരമ്ബരയിലെ ചുരുളഴിയുമ്ബോള്‍ കൂടുതല്‍ ആളുകളുടെ പങ്ക് വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. മന്ത്രവാദിക്കും പങ്കുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. മന്ത്രവാദി നല്‍കിയ പൊടി സിലിക്ക് കൊടുത്തിരുന്നുവെന്ന് ജോളി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുകയും ചെയ്തു.