കേരള സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കേരള ബാങ്കിന് റിസര്‍വ് ബാങ്കിന്റെ അംഗീകാരം. സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിച്ചാണ് കേരള ബാങ്ക് രൂപീകരിക്കുക. ഇത് സംബന്ധിച്ച്‌ 13 ജില്ലാ ബാങ്കുകളും പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് പ്രമേയം എതിര്‍ക്കുകയായിരുന്നു. പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടുവന്നാണ് സര്‍ക്കാര്‍ മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ എതിര്‍പ്പ് മറികടന്നത്. ഇതോടെ കേരള ബാങ്ക് എന്ന സ്വപ്ന പദ്ധതി നവംബര്‍ ഒന്നിന് യാഥാര്‍ഥ്യമാകും. ആര്‍ബിഐയില്‍ നിന്നും സര്‍ക്കാരിന് ഇത് സംബന്ധിച്ച്‌ അനുമതി കത്ത് ലഭിച്ചു.