ര​സ​ത​ന്ത്ര​ത്തി​നു​ള്ള 2019-ലെ ​നൊ​ബേ​ൽ പു​ര​സ്കാ​രം മൂ​ന്നു​പേ​ർ പ​ങ്കു​വ​ച്ചു. ജോ​ണ്‍ ബി. ​ഗു​ഡി​ന​ഫ്, എം. ​സ്റ്റാ​ൻ​ലി വി​റ്റിം​ഗ്ഹാം, അ​കി​ര യോ​ഷി​നോ എ​ന്നി​വ​ർ​ക്കാ​ണ് പു​ര​സ്കാ​രം. റോ​യ​ൽ സ്വീ​ഡി​ഷ് അ​ക്കാ​ദ​മി ഓ​ഫ് സ​യ​ൻ​സാ​ണ് പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ച​ത്.

ലി​ഥി​യം-​അ​യ​ണ്‍ ബാ​റ്റ​റി മ​നു​ഷ്യ​രാ​ശി​ക്ക് ഏ​റ്റ​വും വ​ലി​യ നേ​ട്ടം ന​ൽ​കി​യെ​ന്ന് അ​ക്കാ​ദ​മി അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ്മാ​ർ​ട്ഫോ​ണ്‍, ലാ​പ്ടോ​പ്പ് എ​ന്നി​വ​യി​ൽ തു​ട​ങ്ങി ഇ​ല​ക്ട്രി​ക് കാ​റു​ക​ൾ​ക്ക് പോ​ലും ഇ​ന്ന് ഇ​വ ഊ​ർ​ജം ന​ൽ​കു​ക​യാ​ണ്. ഫോ​സി​ൽ ഇ​ന്ധ​ന​ങ്ങ​ളെ ഇ​ല്ലാ​യ്മ ചെ​യ്യു​ന്ന ഒ​രു ക​ണ്ടു​പി​ടി​ത്ത​മാ​ണി​തെ​ന്നാ​ണ് പു​ര​സ്കാ​ര പ്ര​ഖ്യാ​പ​ന​ത്തി​നി​ടെ നൊ​ബേ​ൽ ഫൗ​ണ്ടേ​ഷ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

ഗു​ഡി​ന​ഫ് നി​ല​വി​ൽ അ​മേ​രി​ക്ക​യി​ലെ ടെ​ക്സാ​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സ്റ്റാ​ൻ​ലി അ​മേ​രി​ക്ക​യി​ലെ ബി​ങ്ഹാം​പ്ട​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ അ​ധ്യാ​പ​ക​നാ​ണ്. അ​കി​ര യോ​ഷി​നോ​യാ​ക​ട്ടെ ജ​പ്പാ​നി​ലെ മെ​യ്ജോ യൂ​ണി​വേ​ഴ്സി​റ്റി അ​ധ്യാ​പ​ക​നാ​ണ്.