കോഴിക്കോട് : കൂടത്തായി കൂട്ടക്കൊലക്കേസില്‍ മുന്‍നിലപാട് ആവര്‍ത്തിച്ച് ജോളിയുടെ ഭര്‍ത്താവ് ഷാജു. ജോളി കഴിഞ്ഞാല്‍ വിവാഹത്തിന് ഏറ്റവും അധികം നിര്‍ബന്ധിച്ചത് സിലിയുടെ സഹോദരന് സിജോയാണെന്ന് ഷാജു പറഞ്ഞു. സിജോയും ജോളിയും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നു. സിജോ വിവാഹത്തില്‍ പങ്കെടുക്കാതിരുന്നത് ബന്ധുക്കളുടെ എതിര്‍പ്പ് മൂലമാകാമെന്നും ഷാജു പറഞ്ഞു.
ജോളിയുമായുള്ള വിവാഹത്തിന് നിര്‍ബന്ധിച്ചത് സിജോയാണെന്നായിരുന്നു ഷാജുവിന്റെ ആദ്യ പ്രതികരണം. ഇത് തള്ളി സിജോ രംഗത്തെത്തുകയും ചെയ്തു. ഷാജുവിനെ രണ്ടാം വിവാഹത്തിന് നിര്‍ബന്ധിച്ചിട്ടില്ലെന്നായിരുന്നു സിജോ ക്രൈംബ്രാഞ്ചിന് നല്കിയ മൊഴി.
ഷാജുവിന്റെ ആരോപണം മാത്രമാണതെന്നും സിജോ വ്യക്തമാക്കിയിരുന്നു. ഷാജുവിന്റെ രണ്ടാം വിവാഹത്തിന് താനുള്‍പ്പെടെ കുടുംബത്തില്‍ നിന്ന് ആരും പങ്കെടുത്തില്ലെന്നും സിജോ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് പ്രതികരണം ആരാഞ്ഞപ്പോളായിരുന്നു ഷാജു തന്റെ മുന്‍ നിലപാടില്‍ ഉറച്ചു നിന്നത്.