സിഡ്നി: ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്തിന്റെ വടക്കന്‍മേഖലയിലുണ്ടായ കാട്ടുതീയില്‍ വന്‍ നാശനഷ്ടം . മുപ്പതോളം വീടുകള്‍ കത്തിനശിച്ചതായാണ് അധികൃതര്‍ നല്കുന്ന വിവരം. എന്നാല്‍ , ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല .
കാട്ടുതീയെ തുടര്‍ന്ന് മേഖലയിലെ താപനില നാല്‍പ്പത് ഡിഗ്രിയിലെത്തി . അതേസമയം, കാട്ടുതീയില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. നൂറലധികം വരുന്ന അഗ്നിശമനസേനാംഗങ്ങള്‍ തീയണക്കാനുള്ള ശ്രമം തുടരുകയാണ് .