തിരുവനന്തപുരം: ലോക ബാഡ്മിന്‍റണ്‍ ചാന്പ്യന്‍ പി.വി.സിന്ധുവിനെ കേരളം ഇന്ന് ആദരിക്കും. സംസ്ഥാന സര്‍ക്കാരിന്‍റെ അതിഥിയായി എത്തുന്ന പിവി സിന്ധുവിന് ഉച്ചതിരിഞ്ഞ് 3.30ന് തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ് സ്‌റേറഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 10 ലക്ഷം രൂപയുടെ ചെക്കും ഉപഹാരവും സമ്മാനിക്കും.

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്നും ഘോഷയാത്രയായി താരത്തെ വേദിയിലെത്തിക്കും. രാവിലെ 11 മണിക്ക് കേരള ഒളിംപിക് അസോസിയേഷന്‍റെ ആസ്ഥാന മന്ദിരവും പി.വി. സിന്ധു സന്ദര്‍ശിക്കും.

ഒളിംപിക്‌സില്‍ വെള്ളിമെഡല്‍ നേടിയ ശേഷം ഗള്‍ഫ് വ്യവസായി 25 ലക്ഷം രൂപ സമ്മാനിച്ച ചടങ്ങിനായാണ് സിന്ധു ഇതിനു മുമ്ബ് കേരളത്തിലെത്തിയത്.