മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് മരയ്ക്കാര്‍ അറബി കടലിന്‍െറ സിംഹം. ചിത്രത്തിന്‍റെ തമിഴ് ഡബ്ബിംഗ് ചെന്നൈയിലെ 4 ഫ്രെയിംസ് സ്റ്റുഡിയോയില്‍ പുരോഗമിക്കുന്നു. ചിത്രം 2020 മാര്‍ച്ച്‌ 19ന് ചിത്രം റിലീസ് ചെയ്യും. തമിഴ്, ഹിന്ദി, തെലുഗ് എന്നീ ഭാഷകളില്‍ ഒരുമിച്ച്‌ റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.

ഇന്ത്യന്‍ സിനിമയിലെ തന്നെ വമ്ബന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സുനില്‍ ഷെട്ടി, അര്‍ജുന്‍, പ്രഭു, മധു, മഞ്ജു വാരിയര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.