ഫോമാ സണ്‍ ഷൈന്‍ റീജിയണ്‍ന്റെ 2020 -2022 കാലഘട്ടത്തിലേക്കുള്ള വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സോണി കണ്ണോട്ടുതറ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.

സണ്‍ ഷൈന്‍ റീജിയണ്‍ന്റെ കിഴിലുള്ള പ്രമുഖ അസോസിയേഷനുകളില്‍ ഒന്നായ ഒര്‍ലാണ്ടോ റീജിയണല്‍ യുണൈറ്റഡ് മലയാളി അസോസിയേഷനെ (ഒരുമ ) പ്രതിനിധികരിച്ചാണ് സോണി കണ്ണോട്ടുതറ ഈ സ്ഥാനത്തേയ്ക്ക് എത്തുന്നത്. ഒരുമ അസോസിയേഷന്റെ ജൂണ്‍ മാസത്തില്‍ നടന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും അഡൈ്വസറി ബോര്‍ഡിന്റെയും സംയുക്ത്ത യോഗത്തില്‍ ഒരുമ പ്രസിഡന്റ് ചാക്കോച്ചന്‍ ജോസഫ് ആണ് അദേഹത്തിന്റെ പേര് നിര്‍ദേശിച്ചത്. കമ്മിറ്റി ഒന്നടങ്കം ഈ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്തു. ഒരുമയുടെ മികച്ച പ്രവര്‍ത്തകരില്‍ ഒരാളായ സോണിയുടെ നേതൃത്വം ഫോമാ സണ്‍ഷൈന്‍ റീജിയന് ഒരു മുതല്‍ക്കൂട്ടാകുമെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ കുറെ വര്ഷങ്ങളായി ഒരുമയുടെയും ഫോമാ സണ്‍ഷൈന്‍ റീജിയന്റെയും എല്ലാ പ്രവര്‍ത്തനങ്ങളിലും നിറസാന്നിധ്യമാണ് സോണി കണ്ണോട്ടുതറ. അസോസിയേഷന്റെ അഡൈ്വസറി ബോര്‍ഡ് അംഗമായ അദ്ദേഹം നിലവില്‍ ഫോമ സണ്‍ ഷൈന്‍ റീജിയന്റെ സെക്രട്ടറി ആയി വളരെ പ്രശംസനീയമായ പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്. അമേരിക്കയിലുടനീളം നല്ല സുഹൃത്ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സണ്‍ഷൈന്‍ റീജിയനും മാത്രമല്ല, ഫോമയ്ക്കും മുതല്‍ക്കൂട്ടാകും എന്നതില്‍ സംശയമില്ല. സണ്‍ഷൈന്‍ റീജിയനു കിഴിലുള്ള എല്ലാ അസ്സോസിയേഷനുകളുടെയും സഹകരണം സോണിയോടൊപ്പം ഉണ്ടാകണമെന്ന് ഒരുമ പ്രസിഡന്റ് ചാക്കോച്ചന്‍ ജോസഫ് അഭ്യര്‍ത്ഥിച്ചു.

2006 മുതല്‍ ഒര്‍ലാണ്ടോയില്‍ സ്ഥിരതാമസമാക്കിയ ഇദ്ദേഹം കണ്ട്രോള്‍ മൈക്രോ സിസ്റ്റം എന്ന മാനുഫാച്യുറിങ് ഫേമില്‍ പ്രോഗ്രാമര്‍ ആയി ജോലിചെയ്യുന്നു. ഭാര്യ സ്മിതാ സോണി, മക്കള്‍: ആഞ്ചല, ആന്‍മരിയ, ഏബല്‍. ഒരുമ സെക്രട്ടറി ഷിനു തോമസാണ് ഈ വാര്‍ത്ത അറിയിച്ചത്.