ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തില്‍ മാഗ് കെട്ടിട പുനരുദ്ധാരണ ധനശേഖരണാര്‍ത്ഥം ഒക്ടോബര്‍ 27 ഞായറാഴ്ച വൈകുന്നേരം 4.30-ന് സ്റ്റഫോഡിലുള്ള സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ച് (303, Present St. Missouri City, TX, 77489) ഓഡിറ്റോറിയത്തില്‍ വച്ച് പൂരം 2019 കൊടിയേറും.

അമേരിക്കയില്‍ വന്‍ ജനശ്രദ്ധനേടി മുന്നേറുന്ന പൂരം ഷോ സൂപ്പര്‍ താരം സുരാജ് വെഞ്ഞാറമ്മൂട് നയിക്കുന്ന ടീമില്‍ പ്രമുഖ താരങ്ങളായ ടിനി ടോം, പ്രശസ്ത കോമഡി താരം അസീസ് നെടുമങ്ങാട്, അനീഷ് കുറിയന്നൂര്‍, മെന്റലിസ്റ്റ് നിപിന്‍ നിരവത്ത്, ഗായകന്‍ വൈഷ്ണവ് ഗിരീഷ്, സുനീഷ് വാരനാട്, നിയ സരയൂ, നയന ഡെല്‍സി, ശ്രീജിത്ത്, ശരത്, സ്റ്റാന്‍ലി.

മലയാളികളുടെ മനസ്സ് കീഴടക്കിയ ഇവര്‍ ഒക്ടോബര്‍ 27-ന് പൂരം 2019 എന്ന കലാസദ്യയുമായി ഹൂസ്റ്റണില്‍ എത്തിച്ചേരുന്നു. ഈ പൂരം 2019 ഷോ വന്‍ വിജയമാക്കി തീര്‍ക്കാന്‍ എല്ലാ മലയാളി സുഹൃത്തുക്കളുടെയും അസോസിയേഷന്‍ ഭാരവാഹികളുടെയും സാന്നിധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
മാര്‍ട്ടിന്‍ ജോണ്‍ 914-260-5214, വിനോദ് വാസുദേവന്‍ 832-528-658, ആന്‍ഡ്രു ജേക്കബ് 713-885-7934, ഷിനു എബ്രഹാം 832-998-5873