ഡാളസ്: വി. എ. തമ്പിക്കുട്ടി വടക്കും മുറിയില്‍ (71) കരോള്‍ട്ടനില്‍ നിര്യാതനായി.  ഭാര്യ: പരേതയായ ശാന്തമ്മ തമ്പി (അന്നമ്മ), മക്കള്‍: റ്റീനി, റ്റിഷ.  മരുമക്കള്‍: ബിജു തുണ്ടിയില്‍ (കറ്റോട്), അനീഷ് ആന്‍ഡ്രൂസ് മണലിച്ചിറയില്‍. സഹോദരി സഹോദരന്മാര്‍: തങ്കമ്മ, കുഞ്ഞൂഞ്ഞമ്മ, പരേതനായ കുഞ്ഞച്ചന്‍ വടക്കും മുറിയില്‍, കുഞ്ഞമ്മ, കുഞ്ഞുമോള്‍.  പരേതന്‍ സെയിന്റ് തോമസ് ക്‌നാനായ ചര്‍ച്ചിലെ അംഗമാണ്.

ഈ വരുന്ന പതിനൊന്നാം തീയതി വൈകിട്ട് ആറു മണിയോടെ പൊതു ദര്‍ശനം ഇര്‍വിങ് സിറ്റിയിലുള്ള സെയിന്റ് തോമസ് ക്‌നാനായ പള്ളിയില്‍ വച്ചും, സംസ്‌കാരം ശനിയാഴ്ച രാവിലെ ഒന്‍പതു മണിയോടെ അതേ പള്ളിയില്‍ ആരംഭിച് ഉച്ചക്ക് പന്ത്രണ്ടു മണിയോടെ കരോള്‍ട്ടണില്‍ സ്ഥിതി ചെയ്യുന്ന ഫെര്‍ണോക്‌സ് സെമിത്തേരിയിലും നടത്തുന്നതാണ് എന്ന് വികാരി ജനറല്‍ റവ: ഫാ: മൂഴിയില്‍ ചെറിയാന്‍ അറിയിച്ചു.  വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ശ്രീ. പി. സി. മാത്യു കൊടിഞ്ഞൂര്‍ പരേതന്‍ ഉള്‍പ്പെടുന്ന ഇരവിപേരൂര്‍ കാവുംപാട്ടു കുടുംബാംഗമാണ്.

ദുഖിതായിരിക്കുന്ന കുടുംബാംഗങ്ങളെ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡാളസ് പ്രോവിന്‌സിന്റെ അനുശോചനം അറിയിക്കുന്നതായി ചെയര്‍മാന്‍ തോമസ് എബ്രഹാം, പ്രസിഡണ്ട് വര്ഗീസ് കയ്യാലക്കകം, വൈസ് പ്രസിഡന്റ് എബ്രഹാം മാലിക്കറുകയില്‍, സെക്രട്ടറി ഷേര്‍ളി ഷാജി നിരക്കല്‍, തോമസ് ചെല്ലേത്, സുനില്‍ ഡേവിഡ്, ഫ്രിക്‌സ്‌മോന്‍ മൈക്കിള്‍ എന്നിവര്‍ ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.

ശുശ്രൂഷകള്‍ നടക്കുന്ന പള്ളിയുടെ മേല്‍വിലാസം: 727 METKER STREET, IRVING, TX-75062
സെമിത്തേരിയുടെ മേല്‍വിലാസം: 3701 Cemetery Hill Rd., Carrollton, Tx 75007
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ വിളിക്കാവുന്നതാണ്:

4697743463 / 9724928029 അനീഷ് ആന്‍ഡ്രൂസ്