ടി റീമ കല്ലിങ്കലിന്റെ സ്വിം സ്യൂട്ട് ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറലാകുന്നു. ബിക്കിനിയണിഞ്ഞ് കടല്‍ത്തീരത്ത് ഉല്ലസിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. റിമയുടെ അവധി ആഘോഷ ചിത്രങ്ങളാണിതെന്നാണ് സൂചന.

റിമയുടെ ഭര്‍ത്താവും സംവിധായകനുമായ ആഷിഖ് അബുവാണ് ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്. വൈറസ് ആണ് റിമ അവസാനമായി അഭിനയിച്ച ചിത്രം. തല്ലുമാല എന്ന മുഹ്‌സിന്‍ പരാരി ചിത്രമാണ് റിമയും ആഷിഖും ചേര്‍ന്ന് അടുത്തതായി നിര്‍മ്മിക്കാന്‍ പോകുന്നത്. ഇതോടൊപ്പം സ്വന്തം നൃത്തപഠനകേന്ദ്രമായ മാമാങ്കത്തിന്റെ കാര്യങ്ങളിലും സജീവമാണ് താരം.