കോഴിക്കോട്: കൂടത്തായി കൊലപാതകങ്ങളില്‍ ഷാജുവിന്റെ വാദങ്ങള്‍ തളളി ആദ്യഭാര്യ സിലിയുടെ സഹോദരങ്ങള്‍. രണ്ടാം വിവാഹത്തില്‍ സിലിയുടെ കുടുംബാംഗങ്ങള്‍ ആരും പങ്കെടുത്തിരുന്നില്ല. ഷാജുവും സിലിയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നുവെന്നും സഹോദരങ്ങളായ സിജോയും സ്മിതയും മൊഴി നല്‍കി. സഹോദരങ്ങളുടെ മൊഴിയെടുക്കല്‍ പയ്യോളിയില്‍ നടക്കുകയാണ്.

കൂടത്തായിയില്‍ ഷാജുവിന്റെ കുഞ്ഞിന്റെ മരണത്തില്‍ അസ്വാഭാവികതയുണ്ടായിരുന്നെന്ന് ഡോ. അഗസ്റ്റിന്‍. ഭക്ഷണം കുടുങ്ങിയതിന്റെ അസ്വസ്ഥത ആയിരുന്നില്ലെന്നും കുഞ്ഞിന് ശ്വാസതടസമുണ്ടായിരുന്നില്ലെന്നും ഹൃദയമിടിപ്പ് താണുപോയി എന്നും ഡോക്ടര്‍ പറഞ്ഞു.