നാടിനെ നടുക്കിയ കൂടത്തായി കൂട്ടക്കൊലക്കേസില്‍ മുന്‍ ഡിജിപി ജേക്കബ് പുന്നൂസിനെതിരെ ഒളിയമ്ബുകളുമായി ടി.പി.സെന്‍കുമാര്‍. കൂടത്തായി കേസ് എന്തേ ശരിക്കു നോക്കിയില്ല എന്ന് 2011ല്‍ ഡിജിപി ആയിരുന്നയാളോട് ചോദിക്കാനാണ് സെന്‍കുമാര്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നന്നത്. തന്റെ വിമര്‍ശകരായ സിപിഎമ്മുകാരെ അഭിസംബോധന ചെയ്ത്, ജോളിയുടെ കയ്യില്‍ നിന്ന് സിപിഎം നേതാവ് പണംവാങ്ങിയ കാര്യം പുറത്തായപ്പോള്‍ കുരുപൊട്ടുന്ന കമ്മികളേ, സുഡാപ്പികളേ എന്നു പറഞ്ഞാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.
കൊലപാതകങ്ങള്‍ നടന്ന കാലയളവില്‍ താന്‍ കെ.എസ്.ബി.സി എം.ഡി, തിരുവനന്തപുരം സോണല്‍ ഐജി, കെ.എസ്.ആര്‍.ഡി.സി എം.ഡി പദവികളിലായിരുന്നെന്നും സെന്‍കുമാര്‍ പറയുന്നു. ‘2011ല്‍ ആരാണ് ഡിജിപി? ഒരേ ഒരു കേസ് ആറ് മരണത്തില്‍ എടുത്തപ്പോള്‍? സഖാക്കളുടെ വിശ്വസ്തന്‍. ചോദിക്കു എന്തേ കേസ് ശരിക്കുനോക്കിയില്ല എന്നും സെന്‍കുമാര്‍ ചോദിക്കുന്നു. സെന്‍കുമാര്‍ പറഞ്ഞ കാലത്ത് ജേക്കബ് പുന്നൂസായിരുന്നു സംസ്ഥാന പൊലീസ് മേധാവി.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ജോളി യുടെ കൈയില്‍ നിന്നും CPM നേതാവ് പണം വാങ്ങിയ കാര്യം പുറത്തായപ്പോള്‍ കുരു പൊട്ടുന്ന കമ്മികളെ,സുഡാപ്പികളെ.
2001 മുതല്‍ 2005 വരെ KSBC Managing Director,
2006-ഇല്‍ തിരുവനന്തപുരം സോണല്‍ ഐജി,2006 മുതല്‍ 2011 വരെ ട്രാന്‍സ്പോട് ഡിപ്പാര്‍ട്മെന്റില്‍ .
2011 ഇല്‍ ആരാണ് ഡിജിപി?
ഒരേ ഒരു കേസ് 6 മരണത്തില്‍ എടുത്തപ്പോള്‍?
സഖാക്കളുടെ വിശ്വസ്തന്‍.
ചോദിക്കു എന്തേ കേസ് ശരിക്കു നോക്കിയില്ല എന്നു….
പിന്നെ കുറുപ്പം പടി കേസില്‍ വിധി വായിക്കു.
കമ്മികളും സുഡാപ്പികളും.
വിളിച്ചുകൂവിയാല്‍ സത്യങ്ങള്‍ മാറില്ല.
അല്ലെങ്കില്‍ തന്നെ സത്യവുമായി ഇവര്‍ക്കെന്തു ബന്ധം?
വി എസ് പറഞ്ഞ സത്യം അദ്ദേഹം അറിഞ്ഞത്.
എല്ലാ ജോളി മാര്‍ക്കും ഓരോ ലോക്കല്‍ സെക്രെട്ടറി സഹായത്തിനു.
പെരിയ കേസില്‍ ഹൈക്കോടതി തട്ടു പോരെ?
പിടിച്ചകേസുകളില്‍ സി പി എം ബന്ധമില്ലാത്തവ ഏതെങ്കിലും ഉണ്ടോ???