ജോളിക്കെതിരെ സഹോദരന്‍ നോബി പണം ആവശ്യപ്പെട്ട് ജോളി നിരന്തരം തന്നെയും അച്ഛനെയും വിളിക്കുമായിരുന്നെന്ന് സഹോദരന്‍ നോബി.

ജോളിയുടെ ധൂര്‍ത്ത്‌ അറിയാവുന്നതിനാല്‍ മക്കളുടെ അക്കൗണ്ടിലേക്കാണ് പണം ഇട്ടിരുന്നത്. രണ്ടാഴ്ച മുന്‍പ് വീട്ടിലെത്തിയപ്പോഴും അച്ഛനില്‍ നിന്ന് പണം വാങ്ങിയാണ് പോയത്.

റോയിയുടെ മരണശേഷം സ്വത്ത്‌ തര്‍ക്കവുമായി ബന്ധപെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ തന്റെ സഹോദരങ്ങളും അളിയന്‍ ജോണിയും കൂടത്തായിയില്‍ പോയിരുന്നു.

ഒസ്യത്തിന്റെ രേഖകള്‍ ജോളി കാണിച്ചു. എന്നാല്‍ അത് വ്യാജമെന്ന് തോന്നിയതിനാല്‍ ജോളിയെ വഴക്ക് പറഞ്ഞാണ് അന്ന് തിരിച്ചു പോന്നത്.

സ്വത്ത്‌ തട്ടിപ്പിനെയും കൊലപാതകങ്ങളെക്കുറിച്ചും ഒന്നും അറിയില്ലെന്നും നോബി. ജോളിയെ കേസില്‍ സഹായിക്കാനോ പുറത്തിറക്കാനോ തങ്ങള്‍ ഉണ്ടാവില്ലെന്നും നോബി