ജോളിയെ തള്ളി വീണ്ടും ഷാജു. വിവാഹം പോലും ജോളിയുടെ തിരക്കഥയ്ക്ക് അനുസരിച്ച്‌ നടന്നതാണെന്ന സംശയമാണ് ഇപ്പോഴുള്ളതെന്ന് ഷാജു. കൊലപാതകങ്ങളെ കുറിച്ച്‌ അറിവൊന്നുമുണ്ടായിരുന്നില്ല.അറ്റാക്കും കുഴഞ്ഞുവീണുള്ള മരണങ്ങളും സ്വഭാവികമായി തോന്നി. ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് നടന്നത്. തന്റെ അറിവില്‍ ജോളിക്ക് രാഷ്ട്രീയ ബന്ധങ്ങള്‍ ഉണ്ടായിരുന്നില്ല. ജോളിയുടെ കുടുംബത്തില്‍ നിന്നുള്ള സാമ്ബത്തിക സഹായങ്ങളാണ് അവര്‍ക്ക് ഉണ്ടായിരുന്നത്.ജോളിയുമായി പ്രണയത്തിലായിരുന്നില്ല.

കുട്ടിയുടെ സംരക്ഷണം ഓര്‍ത്താണ് രണ്ടാമതൊരു വിവാഹത്തിന് സമ്മതിച്ചത്. ജോളി ഒരുപാട് ഫോണ്‍വിളികള്‍ നടത്താറുണ്ടായിരുന്നു. ഇതില്‍ തനിക്ക് എതിര്‍പ്പുണ്ടായിരുന്നു. ജോളിയുടെ ജോലിയെക്കുറിച്ച്‌ സംശയമുണ്ടായിരുന്നില്ല. കേസന്വേഷണത്തിന് ശേഷമാണ് ഇക്കാര്യം ബോധ്യപ്പെട്ടത്.

അധ്യാപിക ആണെന്ന് ഉറപ്പിക്കുന്ന തരത്തിലുള്ള ഫോണ്‍ വിളികള്‍ ജോളി നടത്തിയിരുന്നതില്‍ സംശയിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. പെണ്‍ക്കുട്ടിക്കളോട് ജോളിക്ക് ഇഷ്ടകുറവ് ഉണ്ടായിരുന്നു എന്ന് തോന്നിയിട്ടില്ല. സിലിയുടെ മരണത്തിന് മുമ്ബ് ജോളിയുമായി ഒറ്റയ്ക്ക് ഒരിടത്തും പോയിട്ടില്ല. ജോളിയാണ് വിവാഹത്തിന് മുന്‍കൈ എടുത്തത്.