വാഷിംഗ്ടണ്‍: സിറിയക്കെതിരെ ആക്രമണ ശ്രമം നടത്തിയാല്‍ തുര്‍ക്കിയുടെ സമ്ബദ്‍വ്യവസ്ഥ തകര്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തുര്‍ക്കി- സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് അമേരിക്കന്‍ സേനയെ പിന്‍വലിക്കുന്നുവെന്ന വാര്‍ത്തയ്ക്ക് തൊട്ടുപിന്നാലെയാണ് ട്രംപിന്‍റെ മറുപടി . നേരത്തെ മുതല്‍ ഈ വിഷയത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും എതിര്‍പ്പുകള്‍ ഉടലെടുത്തിരുന്നു .

സിറിയയില്‍ ഐഎസിനെതിരായ പോരാട്ടത്തിന് അമേരിക്കയുമൊത്ത് പ്രവര്‍ത്തിച്ച കുര്‍ദ്ദുകളോട് ആലോചിക്കാതെയാണ് അമേരിക്കയുടെ പിന്മാറ്റം.