വിവിഐപി കളുടെ സുരക്ഷാ ക്രമീകരണങ്ങളില്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ . രാഹുല്‍ അടക്കമുള്ള നെഹ്രു കുടുംബാംഗങ്ങള്‍ ഇനി എസ് പി ജി സുരക്ഷ ഒഴിവാക്കി വിദേശയാത്ര നടത്തരുതെന്ന് കേന്ദ്രം നിര്‍ദേശം നല്‍കി .രാഹുല്‍ ഇടയ്ക്കിടെ കമ്ബോഡിയ , തായ് ലാന്റ്,പട്ടായ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും, അവിടെയെത്തിക്കഴിഞ്ഞ് ഒപ്പമുള്ള സുരക്ഷാ സംഘത്തെ ഇന്ത്യയിലേക്ക് മടക്കി അയക്കുകയും ചെയ്യുമായിരുന്നു .
ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ ഇറക്കിയിരിക്കുന്നത് .തങ്ങള്‍ക്ക് സ്വകാര്യത വേണമെന്ന നിപാടിലാണ് ഇവര്‍ സുരക്ഷാ സംഘത്തെ മടക്കി അയക്കുന്നത് .എന്നാല്‍ ഇത് പല അപകടങ്ങള്‍ക്കും ഇടയാക്കുകയും ചെയ്യും . ഇത്തരത്തിലുള്ള ദുരൂഹമായ യാത്രകള്‍ ഒഴിവാക്കാനാണ് സുരക്ഷ കര്‍ശനമാക്കിയത് .
നെഹ്‌റു കുടുംബത്തിലെ അംഗങ്ങളുടെ സുരക്ഷ കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. നിലവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി , കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ , രാഹുല്‍ ,പ്രിയങ്ക എന്നിവര്‍ക്കാണ് എസ് പി ജി സുരക്ഷ ഉള്ളത് .