ടെസ്റ്റ് ഓപ്പണറായുള്ള അരങ്ങേറ്റം തന്നെ ഗംഭീരമാക്കിയ ഇന്ത്യന്‍ താരം രോഹിത് വാനോളം പുകഴ്ത്തി മുന്‍ പാക് ഷൊഹൈബ് അക്തര്‍ . ബാറ്റിംഗ് ടെക്‌നിക്കില്‍ മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗിനെക്കാള്‍ മികച്ചവനാണ് രോഹിതെന്ന് അദ്ദേഹം പറഞ്ഞു .സൗത്ത് ആഫ്രിക്കയ്ക്കതിരായ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടിയ നിരവധി റെക്കോര്‍ഡുകളാണ് സ്വന്തം പേരില്‍ കുറിച്ചത് . പിന്നാലെ ടെസ്റ്റ് റാങ്കിങ്ങിലും കരിയറിലെ ബെസ്റ്റ് സ്ഥാനം ( 17 ) രോഹിത് സ്വന്തമാക്കി .

‘ ബാറ്റിംഗ് ടെക്‌നിക്കില്‍ സെവാഗിനെക്കാള്‍ മികച്ചവനാണ് രോഹിത് . പാര്‍ക്കിലുടനീളം ഷോട്ടുകള്‍ അടിക്കാനുള്ള ഇച്ഛാശക്തിയും ആക്രമണാത്മക മനോഭാവവും മാത്രമാണ് സെവാഗിനുള്ളത് . മികച്ച ടൈമിംഗും വൈവിധ്യമാര്‍ന്ന ഷോട്ടുകളുമാണ് രോഹിതിന്റെ കഴിവ് . അദ്ദേഹം ഇന്ത്യയുടെ ഇന്‍സമാം ഉള്‍ ഹഖാണെന്ന് എനിക്ക് തോന്നാറുണ്ട് . വ്യത്യസ്ത ഫോര്‍മാറ്റുകള്‍ക്കായി ഒരു സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനാകാന്‍ ആഗ്രഹിച്ച താരമാണ് അദ്ദേഹം , അതിനാല്‍ ടെസ്റ്റുകളോടുള്ള പാഷന്‍ കുറവായിരുന്നു .