ക്രിസ്തീയ സംഗീത രംഗത്തെ പ്രശസ്ത ഭാവഗായകന്‍ കെസ്റ്റര്‍ നയിക്കുന്ന ഗാനസന്ധ്യ ഒക്ടോബര്‍ 12നു ശനിയാഴ്ച വൈകിട്ട് 5.30ന് ഹൂസ്റ്റണ്‍ ഹെബ്രോന്‍ ഐ.പി.സി ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്നു.  പ്രശസ്ത പിന്നണി ഗായിക എലിസബത്ത് രാജുവും കെസ്റ്ററിനൊപ്പം ഗാനങ്ങള്‍ ആലപിക്കുന്നു.

ആശ്വാസദായകമായ ശബ്ദത്തിന് ഉടമയായ കെസ്റ്റര്‍ തന്റെ മനോഹരമായ ഗാനങ്ങളിലൂടെ അനേക ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച അനുഗ്രഹീത ഗായകനാണ്. ഏതാനും സിനിമകളില്‍ പിന്നണി ഗായകനായി ഗാനങ്ങള്‍ ആലപിച്ചെങ്കിലും ക്രിസ്തീയ ഭക്തിഗാനങ്ങളിലൂടെയാണ് കെസ്റ്റര്‍ പ്രശസ്തനായത്.

അദ്ദേഹം ആലപിച്ച ‘ആ വിരല്‍ത്തുമ്പൊന്നു തൊട്ടാല്‍….’ , ‘നീ മാത്രം മതി എനിക്ക്…’, ‘ഒന്നുമില്ലായ്മയില്‍ നിന്നുമെന്നെ കൈ പിടിച്ചു നടത്തുന്ന സ്‌നേഹം….’, ‘എന്റെ യേശു എന്നെ കൈവിടില്ല…..’ തുടങ്ങി പ്രശസ്തമായ ധാരാളം ഭക്തിഗാനങ്ങള്‍ അനേകരുടെ ജീവിതത്തില്‍ ആശ്വാസം പകര്‍ന്നു നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ നിന്നും വരുന്ന ലൈവ് ഓര്‍ക്കസ്ട്ര ടീമില്‍ യേശുദാസ് ജോര്‍ജ്  കീബോര്‍ഡ് കൈകാര്യം ചെയ്യുന്നു. മറ്റ് ടീമംഗങ്ങള്‍ ജോസി ആലപ്പുഴ (ഫഌട്ട്), സന്തോഷ് ജേക്കബ് (ഗിത്താര്‍), പന്തളം ഹരികുമാര്‍ (തബല), ലിജിന്‍ ഷാ (റിതം).

പ്രവേശനം സൗജന്യം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: റവ. സാബു വര്‍ഗീസ് 215 939 7512, ടിജു തോമസ് 832 423 7654