കൂടത്തായിലെ ഒരു കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തില്‍ ഒപ്പിട്ട സിപിഎം ലോക്കല്‍ സെക്രട്ടറി മനോജിനെ പാര്‍ട്ടി പുറത്താക്കി.

മനോജ് തെറ്റ് ചെയ്തു എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സിപിഎം കട്ടാങ്ങല്‍ ലോക്കല്‍ സെക്രട്ടറിയായ മനോജിനെ പാര്‍ട്ടി പുറത്താക്കിയത്. കൊലപാതക കേസ് അന്വേഷിക്കുന്ന പ്രാരംഭ ഘട്ടത്തില്‍ തന്നെ ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തില്‍ സഹായം ചെയ്തുകൊടുത്തത് ഒരു മുസ്ലീം ലീഗ് പ്രാദേശിക നേതാവും സാക്ഷിയായി ഒപ്പുവെച്ചത് സിപിഎം പ്രാദേശിക നേതാവാണെന്നും അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നു.