മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പഠനത്തിനായി നിയോഗിച്ച വിദഗ്ദ്ധ സമിതി ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

വിവിധ വകുപ്പുകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി രൂപീകരിച്ച പതിനൊന്നംഗ സംഘമാണ് ഫ്ളാറ്റ് പൊളിക്കുന്നതിനെകുറിച്ച്‌ വിശദമായ റിപ്പോര്‍ട്ട് തയാറാക്കിയത്. പൊളിക്കാന്‍ കരാര്‍ എറ്റെടുക്കാന്‍ താല്‍പര്യം അറിയിച്ചെത്തിയ കമ്ബനികളുടെ സാങ്കേതിക വിദ്യയും മുന്‍ പരിചയവും പരിശോധനാ വിധേയമാക്കിയിട്ടുണ്ട്. താല്‍പര്യം അറിയിച്ചെത്തിയ ആറു കമ്ബനികളില്‍ രണ്ടെണ്ണത്തിന് മുന്‍ഗണന നല്‍കുന്ന പട്ടികയടക്കമാണ് റിപ്പോര്‍ട്ട് നല്‍കുക.

എഡിഫെയ്‌സ് എഞ്ചിനീയറിംഗ്, വിജയ സ്റ്റീല്‍സ് ആന്റ് എക്‌സ്‌പ്ലോസീവ് എന്നീ കമ്ബനികള്‍ക്കാണ് മുന്‍ഗണന. കമ്ബനിയെ സംബന്ധിച്ച്‌ നാളെ അന്തിമ തീരുമാനം എടുക്കും.