കൂടത്തായിലെ കൊലപാതക പരമ്ബര ആസൂത്രണം ചെയ്തതിന് പോലീസ് കസ്റ്റഡിയിലുള്ള ജോളിയുടെ വെളിപ്പെടുത്തല്‍ ഞെട്ടലുണ്ടാക്കുന്നവ. പെണ്‍കുട്ടികളോട് വെറുപ്പായിരുന്നുവെന്നും ആദ്യ ഭര്‍ത്താവ് റോയിയുടെ സഹോദരി റെഞ്ചിയുടെ മകളെ ഇല്ലാതാകാന്‍ ശ്രമിച്ചിരുന്നുവെന്നും ജോളി അന്വേഷണ സംഘത്തോട് പറഞ്ഞു.

കുടുംബത്തിലെ ചില പെണ്‍കുട്ടികളെ കൊലപ്പെടുത്താനും താന്‍ ശ്രമിച്ചിരുന്നുവെന്നും ജോളി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഒന്നിലേറെ തവണ ഗര്‍ഭച്ഛിദ്രം നടത്തിയതായും ജോളി അന്വേഷണ സംഘത്തോട് സമ്മതിച്ചിട്ടുണ്ട്.