വാ​ഷിം​ഗ്ട​ൺ: ചൈ​ന​യി​ലെ മു​സ്‍​ലിം ന്യൂ​ന​പ​ക്ഷ​മാ​യ ഉ​യ്ഗ​ർ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്കെ​തി​രാ​യ പീ​ഡ​ന​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി അ​മേ​രി​ക്ക. മു​സ്ലീം വി​രു​ദ്ധ ന​ട​പ​ടി ആ​രോ​പി​ക്ക​പ്പെ​ടു​ന്ന 28 ചൈ​നീ​സ് സം​ഘ​ട​ന​ക​ളെ അ​മേ​രി​ക്ക എ​ന്‍റി​റ്റി ലി​സ്റ്റി​ല്‍ (Entity List) ഉ​ൾ​പ്പെ​ടു​ത്തി. എ​ന്‍റി​റ്റി ലി​സ്റ്റി​ല്‍ പെ​ടു​ത്തി​യ ക​മ്പ​നി​ക​ളോ​ട് അ​മേ​രി​ക്ക​ന്‍ സ​ർ​ക്കാ​രി​ന്‍റെ വ്യ​ക്ത​മാ​യ സ​മ്മ​ത​പ​ത്രം വാ​ങ്ങാ​തെ രാ​ജ്യ​ത്തെ ക​മ്പ​നി​ക​ള്‍​ക്ക് ബി​സി​ന​സ് ചെ​യ്യാ​നാ​വി​ല്ല.

മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളി​ലും ദു​രു​പ​യോ​ഗ​ങ്ങ​ളി​ലും ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ത്ത​രം സം​ഘ​ട​ന​ക​ൾ​ക്കെ​തി​രെ യു​എ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഉ​യ്ഗ​ർ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രെ ചൈ​ന കൂ​ട്ട​ത്തോ​ടെ ത​ട​വി​ലാ​ക്കു​ക​യും ക​ഠി​ന​മാ​യ ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്നാ​ണ് മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ൾ ആ​രോ​പി​ക്കു​ന്ന​ത്. മ​ത തീ​വ്ര​വാ​ദം ചെ​റു​ക്കു​ക എ​ന്ന ല​ക്ഷ്യ​മു​യ​ര്‍​ത്തി​യാ​ണ് ചൈ​ന​യു​ടെ അ​ടി​ച്ച​മ​ർ​ത്ത​ൽ എ​ന്നാ​ണ് മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളു​ടെ വാ​ദം.

എ​ന്നാ​ൽ ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ളെ ചൈ​ന പൂ​ർ​ണ​മാ​യും ത​ള്ളി​ക്ക​ള​ഞ്ഞി​രു​ന്നു. മ​ത​തീ​വ്ര​വാ​ദ​ത്തി​നെ​തി​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളാ​ണ് ഇ​വ​യെ​ന്നാ​ണ് ചൈ​ന​യു​ടെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ല്‍ ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍ കൂ​ടു​ത​ല്‍ പേ​രെ മ​ത തീ​വ്ര​വാ​ദ​ത്തി​ലേ​ക്ക് തി​രി​ച്ചു വി​ടാ​നേ ഇ​ട​യാ​ക്കൂ എ​ന്നാ​ണ് മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ൾ പ​റ​യു​ന്ന​ത്.