തിരുവനന്തപുരം: വിഎം സുധീരനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച്‌ വെള്ളാപ്പള്ളി നടേശന്‍. സുധീരന്‍ വെറും പന്നനും കേരള രാഷ്ട്രീയത്തിലെ നികൃഷ്ടജീവിയുമാണ്. കുഷ്ഠരോഗിയെക്കാളും അറപ്പോടെയാണ് കോണ്‍ഗ്രസുകാര്‍ സുധീരനെ കാണുന്നത്. ആര്‍ക്കും വേണ്ടാത്തവനാണെന്നും മാധ്യമങ്ങളിലൂടെയാണ് സുധീരന്‍ ജീവിക്കുന്നതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

കോണ്‍ഗ്രസില്‍ എയ്ക്കും ഐയ്ക്കും സുധീരനെ വേണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സുധീരന്‍ കുഴിയാനയെപ്പോലെയാണ്. എപ്പോഴും കീഴ്പോട്ട് പോകുന്നു. സുധീരന്‍ ജീവിക്കുന്നത് മാധ്യമങ്ങളിലൂടെയാണ്. വെള്ളാപ്പള്ളി പറഞ്ഞു.