ആലപ്പുഴ: പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനെതിരെ അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍ പരാതി നല്‍കി. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളിലൂടെ സമൂഹമധ്യത്തില്‍ തന്നെ അപമാനിച്ച മന്ത്രിക്കെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. ആലപ്പുഴ എസ്പിക്കും കുത്തിയതോട് പോലീസ് സ്റ്റേഷനിലുമാണ് പരാതി നല്‍കിയിട്ടുള്ളത്.
അരൂര്‍ ഉപതെരഞ്ഞെടുപ്പിന്‍റെ ഭാഗമായി തൈക്കാട്ടുശേരിയില്‍ നടന്ന കുടുംബയോഗത്തിനിടെയാണ് മന്ത്രി ഷാനിമോള്‍ ഉസ്മാനെതിരെ മോശം പരാമര്‍ശം നടത്തിയത്. ഇതിനെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നിരുന്നു.