കോഴിക്കോട്:കൂടത്തായി കൊലപാതക പരമ്ബരയില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവും അച്ഛന്റെ സഹോദര പുത്രനുമായ ഷാജുവിനെതിരെ മരിച്ച റോയിയുടെ സഹോദരി രെഞ്ചി. ഷാജുവിനെ കുടുക്കിയത് അതിബുദ്ധിയാണെന്ന് രെഞ്ചി പറഞ്ഞു.

ക്രൈംബ്രാഞ്ച് ജോളിയെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ ഷാജു സാധനങ്ങള്‍ എടുക്കാന്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് ഭയമുണ്ടായിരുന്നെന്നും രെഞ്ചി പറഞ്ഞു. കൂടാതെ തന്റെ അമ്മ മരിക്കുന്നതിന് മുമ്ബ് വരെ ജോളി സ്വന്തം ചേച്ചിയെപ്പോലെയായിരുന്നു പെരുമാറിയിരുന്നതെന്നും രെഞ്ചി വ്യക്തമാക്കി.

ജോളിയുമായി ഒന്നിച്ച്‌ ജീവിക്കാന്‍ ഭാര്യയേയും മകളെയും കൊലപ്പെടുത്താന്‍ അവസരമൊരുക്കിയെന്ന ഷാജുവിന്റെ കുറ്റസമ്മതം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഷാജുവിന്റെ അച്ഛന്‍ സക്കറിയേയും അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ ഷാജുവിന് പിതാവിന്റെ സഹായം കിട്ടിയെന്ന സംശയം ഉയര്‍ന്ന സാഹചര്യത്തിലാണിത്.