കൊച്ചി• നെടുമ്ബാശ്ശേരി അന്തര്‍ദേശിയ വിമാനത്താവളത്തിലെ റണ്‍വേയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനാല്‍ 2019 നവംബര്‍ 20 മുതല്‍ 2020 മാര്‍ച്ച്‌ 28 വരെ റണ്‍വേ അടച്ചിടുന്നതിനെതുടര്‍ന്ന് വിമാനസര്‍വ്വീസുകള്‍ മുടങ്ങുമെന്നതിനാല്‍ ഇക്കാലയളവില്‍ കൊച്ചിയിലെ നേവല്‍ എയര്‍സ്റ്റേഷനില്‍ നിന്നു പകരം സംവിധാനം ഒരുക്കുമെന്നു കേന്ദ്ര സിവില്‍ എവിയേഷന്‍ മന്ത്രി ശ്രീ ഹര്‍ദീപ് എസ് പുരി.

കഴിഞ്ഞ പ്രളയ കാലത്ത് നെടുമ്ബാശ്ശേരി എയര്‍പോര്‍ട്ടില്‍ വെള്ളം കയറി വിമാനസര്‍വ്വീസുകള്‍ അപ്പാടെ മുടങ്ങിയപ്പോള്‍ കൊച്ചി വില്ലിംഗ്ഡണ്‍ ഐലന്റിലെ വിമാനത്താവളം ഉപയോഗപ്പെടുത്തിയ മാതൃകയില്‍ ഇപ്പോഴത്തെ സാഹചര്യവും പരിഗണിക്കണമെന്ന മുന്‍ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി.തോമസിന്റെ കത്തിനയച്ച മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്.

ബോയിംഗ് വിമാനങ്ങള്‍ ഒഴികെ ATR-72/Q-400 വിമാനങ്ങളുടെ താത്കാലിക സര്‍വ്വീസ് ആരംഭിക്കുന്ന കാര്യം പരിഗണിക്കാമെന്നും ഇക്കാര്യത്തിനായി വിമാനക്കമ്ബനികളുടെ സഹകരണം തേടിയിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു.