തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് താന്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നതായി സംശയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് സംബന്ധിച്ച്‌ ആളുകളുമായി സംസാരിക്കുമ്ബോഴാണ് ഈ ചോര്‍ത്തല്‍ നടക്കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല പറഞ്ഞു.

സര്‍ക്കാരിന് വേണ്ടിയാണോ ഫോണ്‍ ചോര്‍ത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കോന്നിയില്‍ ജയിച്ചാലും തോറ്റാലും എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. കോന്നിയില്‍ തോറ്റാല്‍ ഉത്തരവാദിത്തം അടൂര്‍ പ്രകാശ് ആണെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പരാമര്‍ശം.