പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ടൊവിനോ തോമസ് ചിത്രമാണ് ‘എടക്കാട് ബെറ്റാലിയന്‍’. കരിയറില്‍ ആദ്യമായി ടൊവിനോ പട്ടാള വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. നടി സംയുക്ത മേനോനാണ് ടൊവിനോയുടെ നായികയായി എത്തുന്നത്. ചിത്രത്തിന്റെ പാട്ടും ആദ്യ ടീസറും പുറത്തു വന്നിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് വീഡിയോകള്‍ക്ക് ലഭിച്ചത്.

ഇപ്പോഴിതാ ‘എടക്കാട് ബറ്റാലിയന്‍ 06’ ടീസര്‍ യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതാണ്. കിടിലന്‍ ആക്ഷന്‍ രംഗങ്ങളും ആകാംക്ഷ ഉണര്‍ത്തുന്ന രംഗങ്ങളും ഉള്‍പ്പെടുത്തിയാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. ടൊവിനോയുടെ മാസ് ആക്ഷന്‍ ഫാമലി ചിത്രമായിരിക്കും ഇതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.