വേൾഡ് മലയാളി  കൗൺസിൽ (ഡബ്ല്യൂഎംസി) ഹൂസ്റ്റൺ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഓണാഘോഷപരിപാടികൾ വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളോടെ ശ്രദ്ധേയമായി. ഓണാഘോഷത്തോടൊപ്പംഡബ്ല്യൂഎംസി അമേരിക്കൻ റീജിയന്റെ രജത ജൂബിലി ആഘോഷങ്ങളുടെ കിക്ക്‌ ഓഫും യൂത്ത് ഫോറത്തിന്റെ ഉത്ഘാടനവുംനടത്തപ്പെട്ടു. സെപ്തംബർ 28 നു ശനിയാഴ്ച വൈകുന്നേരം സ്റ്റാഫൊർഡിലുള്ള  സെന്റ് ജോസഫ് സീറോ മലബാർ ചർച്ച് ഹാളിലായിരുന്നുആഘോഷപരിപാടികൾ.

പ്രൊവിൻസ് പ്രസിഡണ്ട് ജോമോൻ ഇടയാടിയുടെ അദ്ധ്യക്ഷതയിൽ കൂടിയ ഉത്ഘാടനസമ്മേളനത്തിൽ ഫോട്ബെൻഡ് കൗണ്ടി കോർട്ട്ജഡ്ജ് ജൂലി മാത്യുവും സ്റ്റാഫ്‌ഫോർഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യുവും വിശിഷ്ടാതിഥികളാ യിരുന്നു.വിശിഷ്ടാതിഥികളോടൊപ്പം പ്രൊവിൻസ് ഭാരവാഹികളും സ്പോൺസേഴ്സും മറ്റു അതിഥികളും ചേർന്ന് നിലവിളക്കു കൊളുത്തിചടങ്ങുകൾ ആരംഭിച്ചു. രജതജൂബിലി ആഘോഷങ്ങളുടെ കിക്ക് ഓഫ് ഡബ്ല്യൂഎംസി ഗ്ലോബൽ വൈസ് പ്രസിഡണ്ട് എസ്.കെ.ചെറിയാനും യൂത്ത് ഫോറംഹൂസ്റ്റൺ പ്രൊവിൻസിന്റെ

ഉത്ഘാടനം അമേരിക്ക റീജിയൻ പ്രസിഡണ്ട് ജെയിംസ് കൂടലും നിർവഹിച്ചു. യൂത്ത് ഫോറം ചെയർ പേഴ്സൺ മാത്യൂസ്മുണ്ടയ്ക്കൽ ഫോറത്തിന്റെ മിഷൻ ആൻഡ് വിഷൻ അവതരിപ്പിച്ചു. ജൂലി മാത്യുവും കെൻ മാത്യുവും ഓണ സന്ദേശങ്ങൾ നൽകി. ജോമോൻ ഇടയാടിയുടെ അധ്യക്ഷ പ്രസംഗത്തിൽ ഓണാഘോഷം എന്നത്മഹാബലി ഭരിച്ചിരുന്ന കാലഘട്ടത്തിൽ നന്മ നിറഞ്ഞ നമ്മുടെ നാടിൻറെ നന്മ നിറഞ്ഞ മനസ്സിന്റെ ശ്രേഷ്ഠസ്‌മൃതി ഉണർത്തുന്നഉൽസവമാണെന്നു അനുസ്മരിച്ചു.

ചെണ്ടമേളത്തിന്റെയും വാദ്യമേളങ്ങളുടയും അകമ്പടിയോടെ എത്തിയ ‘മാവേലി തമ്പുരാൻ’ റെനി കവലയിൽ മികവുറ്റതാക്കി.മാവേലി തമ്പുരാന്റെ ഓണ സന്ദേശവും കാലികപ്രസക്തമായിരുന്നു. ലക്ഷ്മി പീറ്ററുടെ നേതൃത്വത്തിൽ നടത്തിയ ‘തിരുവാതിര’യും വിവിധ നൃത്തങ്ങളും കാണികളെ മലയാളക്കരയിലെക്കു ആനയിച്ചു. ജേക്കബ് കുടശ്ശനാട്‌, ബാബു ചാക്കോ, മാർട്ടിൻ ജോൺ, അഡ്വ. സുരേന്ദ്രൻ പട്ടേൽ, പൊന്നു പിള്ള, ജീമോൻ റാന്നി, ജോൺ.ഡബ്ല്യൂ.വര്ഗീസ്, എബ്രഹാം തോമസ്, ജിൻസ് മാത്യൂ, അക്കാമ്മ കല്ലേൽ, റോയ് മാത്യു, ആൻഡ്രൂസ്  ജേക്കബ് തുടങ്ങിയവർ ഓണ സന്ദേശങ്ങൾ നൽകി. സുശീൽ വർക്കല, സുഗു ഫിലിപ്പ്, റെനി കവലയിൽ എന്നിവർ ചേർന്ന് നടത്തിയ മിമിക്സ് പരേഡ്കാണികളെ ചിരിയുടെ ലോകത്തിലേക്ക് നയിച്ചു,പ്രൊവിൻസ് സെക്രട്ടറി റെയ്ന റോക്ക് സ്വാഗതവും പ്രോഗ്രാം കൺവീനർ സൈമൺ വളാച്ചേരി നന്ദിയും പറഞ്ഞു. ലക്ഷ്മി പീറ്ററും റെയ്ന റോക്കും എംസി മാരായി പരിപാടികൾ നിയന്ത്രിച്ചു.