നവംബര്‍ 1, 2, 3 തീയതികളില്‍ ചിക്കാഗോയില്‍ വച്ച് നടത്തുന്ന കെ.സി.വൈ.എല്‍ തലമുറകളുടെ സംഗമത്തിന്റെ വിശദവിവരങ്ങള്‍  ഉള്‍പ്പെടുന്ന വെബ്‌സൈറ്റ് ഉദ്ഘാടനം.കെ.സി.വൈ.എല്‍. മുന്‍ അതിരൂപതാ ചാപ്ലിന്‍ റവ.ഫാ. എബ്രഹാം മുത്തോലത്ത് നിര്‍വഹിച്ചു. ഒക്ടോബര്‍ 3 വ്യാഴാഴ്ച വൈകിട്ട് ചിക്കാഗോ സെന്റ് മേരിസ് ക്‌നാനായ പള്ളി ഹാളില്‍ കൂടിയ കെ.സി.വൈ.എല്‍ ഗ്ലോബല്‍ മീറ്റ്  കോര്‍ കമ്മിറ്റി മീറ്റിങ്ങിലായിരുന്നു ചടങ്ങ് ഒരുക്കിയത്. ആയിരത്തി തൊള്ളായിരത്തി അറുപത്തി ഒമ്പതില്‍ സ്ഥാപിതമായ കേരളത്തിലെ ആദ്യത്തെ കത്തോലിക്കാ യുവജന സംഘടനയായ കെ.സി.വൈ.എല്‍ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുന്‍കാല കെ.സി.വൈ.എല്‍ പ്രവര്‍ത്തകര്‍ ഒരുമിക്കുന്ന ‘തലമുറകളുടെ സംഗമം’ എന്ന പേരിലാണ്  മുന്‍ നേതൃത്വ ആഗോള സംഗമത്തിന് വേദിയൊരുങ്ങന്നത്.

ഫാ ബീന്‍സ് ചേത്തലില്‍, സാജു കണ്ണമ്പള്ളി, ബിജു കെ ലൂക്കോസ്, സാബു നടുവീട്ടില്‍, സ്റ്റീഫന്‍ ചൊള്ളമ്പേല്‍ , മാത്യു തട്ടാമറ്റം, റ്റാജു കണ്ടാരപ്പള്ളില്‍, ജോണിക്കുട്ടി പിള്ളവീട്ടില്‍, സിബി കൈതക്കത്തൊട്ടില്‍,  ഷിബു മുളയാനിക്കുന്നേല്‍, അജോമോന്‍ പൂത്തുറയില്‍, ലിന്‍സ് താന്നിച്ചുവട്ടില്‍, മാത്യു മാപ്പിളേട്ട്  ജോര്‍ജ് തോട്ടപ്പുറം, അരുണ്‍ നെല്ലാമറ്റം. റ്റോണി പുല്ലാപ്പള്ളി ജോമോന്‍ തെക്കേപ്പപറമ്പില്‍, മാത്യു ഇടിയാലില്‍, റ്റോണി കിഴക്കേകുറ്റ്, ആല്‍ബിന്‍ പുലിക്കുന്നേല്‍, എബിന്‍ കുളത്തില്‍കരോട്ട്, ബിനു പൂത്തറ, ഷെയിന്‍ നെടിയകാലായില്‍, തോമസ് & മേരി ആലുങ്കല്‍, കുഞ്ഞാഗസ്തി ആലപ്പാട്ട്, എന്നിവര്‍  പരിപാടിയില്‍ പങ്കെടുക്കുകയും, നേത്യത്വം നല്‍കുകയും ചെയ്തു. kcylglobalmeet.com എന്ന പേരില്‍ അറിയപ്പെടുന്ന വെബ്‌സൈറ്റ് തയ്യാറാക്കിയത് കെ.സി.വൈ.എല്‍ മുന്‍കാല പ്രവര്‍ത്തകന്‍ സിജോയ് പറപ്പള്ളിയാണ്.

സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി.ആര്‍.ഒ, കെ.സി.വൈ.എല്‍ ആഗോള സംഗമവേദി.) അറിയിച്ചതാണിത്.