ബിജു മേനോന്‍, നിമിഷ സജയന്‍ എന്നിവരെ പ്രധാന താരങ്ങളാക്കി ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നാല്‍പത്തിയൊന്ന്. ചിത്രത്തിന്‍റെ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു. കേരളം ഞെട്ടലോടെ കേട്ട ഒരു യഥാര്‍ഥ സംഭവത്തിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. കണ്ണൂരിലാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് നടന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നവാഗതനായ പി.ജി.പ്രഗീഷ് ആണ്.

ബിജിന്‍ബാല്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.എസ്.കുമാര്‍ ആണ് ഛായാഗ്രഹണം.എല്‍ ജെ ഫിലിംസ്, സിഗ്നേച്ചര്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ജി പ്രജിത്ത്, അനുമോദ് ബോസ്, ആദര്‍ശ് നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.ശരണ്‍ജിത്ത്,ധന്യ എസ്, ഇന്ദ്രന്‍സ്,സുരേഷ് കൃഷ്ണ,കോട്ടയം പ്രദീപ്‌,വിജിലേഷ് കാരയാട്,ശ്രീകാന്ത് മുരളി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.