കൂടത്തായി കൊലപാതക പരമ്ബരയിലെ മുഖ്യപ്രതി ജോളിയുടെ കൂസലില്ലായ്‌മ ജയിലില്‍ എത്തിയതോടെ പാടെ മാറി. രാത്രി ഇവര്‍ ഉറങ്ങാതെ അലറിക്കരയുകയും ബഹളം വയ്ക്കുകയുമായിരുന്നുവെന്ന് ജില്ലാ ജയില്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് താമരശേരി ജുഡിഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. കനത്ത സുരക്ഷയോടെ പൊലീസ് ഇവരെ പുതിയറയിലെ ജില്ലാ ജയിലില്‍ എത്തിച്ചത് രാത്രി 12.15 നാണ്.

ജയിലിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വനിതാ വാര്‍ഡിലേക്ക് മാറ്റിയതോടെ ജോളിയുടെ മട്ടു മാറി. പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് കൂസലില്ലാതെ മറുപടി പറഞ്ഞിരുന്ന അവര്‍ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചു. പിന്നെ ഉറങ്ങാന്‍ കൂട്ടാക്കാതെ അലറിവിളിച്ചു. വല്ലാതെ ബഹളം വച്ചു. ജോളിയെ നിരീക്ഷിക്കാന്‍ ജയില്‍ വാര്‍ഡര്‍മാരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്.ഞാ​യ​റാ​ഴ്ച പ​ക​ല്‍ ന​ട​ന്ന ജ​യി​ല്‍ ദി​നാ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ത്തെ​ങ്കി​ലും മു​ഖ​ത്തെ വി​ഷാ​ദം വി​ട്ടു​മാ​റി​യി​ല്ല. സ​ഹ​ത​ട​വു​കാ​രോ​ടോ ഉ​ദ്യോ​ഗ​സ്ഥ​രോ​ടോ ഒ​രു വാ​ക്കു​പോ​ലും മി​ണ്ടി​യി​ല്ല.

നാ​ട​ന്‍​പാ​ട്ടും മ​റ്റു ക​ലാ​പ​രി​പാ​ടി​ക​ളു​മാ​യി ത​ട​വു​കാ​ര്‍ ഞാ​യ​റാ​ഴ്ച പ​ക​ല്‍ ആ​സ്വ​ദി​ക്കു​മ്ബോ​ഴും ജോ​ളി​ക്ക് അ​ന​ക്ക​മു​ണ്ടാ​യി​രു​ന്നി​ല്ല.ജോ​ളി​യെ താ​മ​സി​പ്പി​ച്ച സെ​ല്ലി​ല്‍ അ​വ​രെ കൂ​ടാ​തെ അ​ഞ്ചു ത​ട​വു​കാ​രാ​ണ് ഉ​ള്ള​ത്. കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യും മോ​ഷ​ണ കേ​സു​ക​ളി​ല്‍ പി​ടി​യി​ലാ​യ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രു​മാ​ണ് മ​റ്റു​ള്ള​വ​ര്‍. ജ​യി​ലി​നു​പു​റ​ത്ത് കൂ​ട​ത്താ​യി​യി​ലെ ദു​രൂ​ഹ​മ​ര​ണ​വും പ്ര​തി​ക​ളും ചൂ​ടേ​റി​യ വി​ഷ​യ​മാ​ണെ​ങ്കി​ലും മ​റ്റു ത​ട​വു​കാ​ര്‍​ക്ക് ഇ​വ​രെ പൂ​ര്‍​ണ​മാ​യി​ മ​ന​സ്സി​ലാ​യി​ട്ടി​ല്ല.

രാ​വി​ലെ ദോ​ശ​യും ഉ​ച്ച​ഭ​ക്ഷ​ണ​വും ക​ഴി​ച്ചെ​ങ്കി​ലും ജോ​ളി വി​ഷാ​ദ​ത്തി‍ന്റെ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണി​ക്കു​ന്നു​ണ്ടെ​ന്ന് ജ​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ അ​ത് രൂ​ക്ഷ​മാ​വാ​നു​ള്ള സാ​ധ്യ​ത​യും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കു​വെ​ക്കു​ന്നു.