മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന നടപടികള്‍ ഒക്ടോബര്‍ പതിനൊന്നിനു തന്നെ തുടങ്ങുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. പൊളിക്കാനുള്ള കമ്ബനികളെ 9-ാം തീയതിക്കകം തന്നെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രദേശവാസികളുടെ ആശങ്കകള്‍ പരിഹരിച്ചാവും പൊളിക്കല്‍ നടപടികള്‍ ആരംഭിക്കുകയെന്ന് ടോം ജോസ് വ്യക്തമാക്കി.

ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ വിലയിരുത്താന്‍ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു. ഫ്‌ളാറ്റ് പൊളിക്കാനുള്ള കമ്ബനിയുടെ തിരഞ്ഞെടുപ്പ്, പുനരധിവാസം എന്നീ കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്. മുന്‍ പരിചയവും, സാങ്കേതിക മികവുമുള്ള കമ്ബനികളെ ആയിരിക്കും ടെന്‍ഡര്‍ ഏല്‍പ്പിക്കുക.

ഈ മാസം 9-ാം തീയ്യതിക്കകം കമ്ബനികളെ തിരഞ്ഞെടുക്കും. സുപ്രീംകോടതി നിര്‍ദ്ദേശിച്ച സമയപരിധിയില്‍ തന്നെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും യോഗത്തില്‍ ധാരണയായിരുന്നു. അതോടൊപ്പം ആര്‍ക്കൊക്കം നഷ്ട പരിഹാരം നല്‍കണമെന്ന കാര്യത്തില്‍ വിദഗ്ധ സമിതി തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.