കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ഫൊറോനാ ദേവാലയത്തിന്റെ നേതൃത്വത്തില്‍ 2019 ഡിസംബര്‍ 20,21,22 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ പെംബ്രൂക്ക് പൈന്‍സ് സിറ്റി കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ച് (601 Ctiy Center Way, Pembroke Pines 33035) ആത്മാഭിഷേകം നിറഞ്ഞ ദൈവ വചന പ്രഘോഷകന്‍ റവ.ഫാ. ഡൊമിനിക് വാളമ്മനാല്‍ (ഡയറക്ടര്‍, മരിയന്‍ റിട്രീറ്റ് സെന്റര്‍, അണക്കര) നയിക്കുന്ന കൃപാഭിഷേക കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഈ കണ്‍വന്‍ഷന്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ്. മൂവായിരത്തോളം ആളുകള്‍ക്ക് സൗകര്യപ്രദമായി പങ്കെടുക്കാന്‍ കഴിയുന്ന ക്രമീകരണങ്ങളാണ് കണ്‍വന്‍ഷന്‍ സെന്ററില്‍ ഒരുക്കിയിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

അമേരിക്കയില്‍ എവിടെനിന്നും ഓണ്‍ലൈന്‍ വഴിയായി രജിസ്റ്റര്‍ ചെയ്യുന്നതിനായി വെബ്‌സൈറ്റ് ഒരുക്കിയിട്ടുണ്ട് :www.krupabhishekamflorida.org

രജിസ്‌ട്രേഷന്‍ ഫീസ് ഒരാള്‍ക്ക് 17 വയസിനു മുകളില്‍ 50 ഡോളറും, നാലു വയസിനും 16 വയസിനുമിടയില്‍ 30 ഡോളറുമാണ്. ഹോട്ടല്‍ അക്കോമഡേഷന്‍ ആവശ്യമുള്ളവര്‍ക്കായി ഡിസ്‌കൗണ്ട് റേറ്റില്‍ ലഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വിമാന മാര്‍ഗം എത്തുന്നവര്‍ക്ക് ഫോര്‍ട്ട് ലോഡര്‍ഡേയില്‍ എയര്‍പോര്‍ട്ട് ഉപയോഗിക്കുന്നത് കൂടുതല്‍ സൗകര്യപ്രദമായിരിക്കും.

ഈ കൃപാഭിഷേക കണ്‍വന്‍ഷനിലേക്ക് ജാതി മത ഭേദമെന്യേ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഫൊറോനാ വികാരി ഫാ. ജോണ്‍സ്റ്റി തച്ചാറയും, കമ്മിറ്റി ഭാരവാഹികളും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഫാ. ജോണ്‍സ്റ്റി തച്ചാറ (630 202 2989), ജോയ് ആന്റണി (954 328 5009), സക്കറിയ പി. ചാക്കോ (305 803 9248).