ഹ​രി​യാ​ന, മ​ഹാ​രാ​ഷ്‌​ട്ര നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ നി​ന്നു വി​ട്ടു​നി​ൽ​ക്കാ​ൻ രാ​ഹു​ൽ വി​ദേ​ശ​ത്തേ​ക്കു ക​ട​ന്നെ​ന്ന വാ​ർ​ത്ത​ക​ൾ കോ​ണ്‍ഗ്ര​സ് ത​ള്ളി. മ​ഹാ​രാ​ഷ്‌​ട്ര, ഹ​രി​യാ​ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ പ്ര​ചാ​ര​ണ​ത്തി​നു രാ​ഹു​ലെ​ത്തു​മെ​ന്നും നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. രാ​ഹു​ൽ ഗാ​ന്ധി ബാ​ങ്കോ​ക്കി​ലേ​ക്ക​ല്ല, കം​ബോ​ഡി​യ സ​ന്ദ​ർ​ശ​ന​ത്തി​ലാ​ണെ​ന്നും കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ൾ വെ​ളി​പ്പെ​ടു​ത്തി. മു​ന്പ് ന​ട​ത്തി​യി​രു​ന്ന​തു പോ​ലെ നാ​ലു ദി​വ​സ​ത്തെ ധ്യാ​ന​ത്തി​നാ​യാ​ണ് രാ​ഹു​ൽ കം​ബോ​ഡി​യ​യി​ലേ​ക്കു പോ​യ​തെ​ന്നാ​ണ് സൂ​ച​ന.

പ്ര​ചാ​ര​ണം ചൂ​ടു​പി​ടി​ക്കു​ന്ന​തി​നി​ടെ രാ​ഹു​ൽ ഗാ​ന്ധി ബാ​ങ്കോ​ക്കി​ലേ​ക്കു ക​ട​ന്നെ​ന്നാ​യി​രു​ന്നു വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്ന​ത്. ഒ​ക്ടോ​ബ​ർ 21നാ​ണ് മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ​യും ഹ​രി​യാ​ന​യി​ലെ​യും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ. രാ​ഹു​ലി​ന്‍റെ വി​ശ്വ​സ്ത​രെ അ​വ​ഗ​ണി​ക്കു​ന്നെ​ന്നു ഹ​രി​യാ​ന മു​ൻ പി​സി​സി അ​ധ്യ​ക്ഷ​ൻ അ​ശോ​ക് ത​ൻ​വ​റും മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ നേ​താ​വ് സ​ഞ്ജ​യ് നി​രു​പ​മും ആ​രോ​പ​ണ​മു​യ​ർ​ത്തി​യി​രു​ന്നു. ഈ ​ആ​രോ​പ​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് രാ​ഹു​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ നി​ന്നു മാ​റി​നി​ൽ​ക്കു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ൽ, രാ​ഹു​ലി​ന്‍റെപ​ര്യ​ട​നം പ്ര​ചാ​ര​ണ​ത്തെ ബാ​ധി​ക്കി​ല്ലെ​ന്നും ഹ​രി​യാ​ന​യി​ൽ 11നു ​രാ​ഹു​ൽ പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങി​യേ​ക്കു​മെ​ന്നും നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. ഒ​രാ​ളു​ടെ വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ പൊ​തു​ജീ​വി​ത​വു​മാ​യി കൂ​ട്ടി​ക്കു​ഴ​യ്ക്ക​രു​തെ​ന്ന് രാ​ഹു​ലി​ന്‍റെ യാ​ത്ര​യെ​ക്കു​റി​ച്ച് കോ​ണ്‍ഗ്ര​സ് നേ​താ​വ് മ​നു അ​ഭി​ഷേ​ക് സിംഗ്‌വി ട്വീ​റ്റ് ചെ​യ്തു.