ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ ആക്ഷന്‍ ഹീറോ സുരേഷ് ഗോപി വീണ്ടും ബിഗ് സ്‌ക്രീന്‍ തിരിച്ചെത്തിയിരിക്കുകയാണ്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ആണ് താരത്തിന്റെ തിരിച്ചു വരവ്. കഴിഞ്ഞ ദിവസങ്ങളില്‍ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

ചിത്രത്തില്‍ സുരേഷ് ഗോപിക്കൊപ്പം മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി ശോഭനയും. ഇരുവരും ഒന്നിച്ചുള്ള ലൊക്കേഷന്‍ ചിത്രങ്ങള്‍ സുരേഷ് ഗോപി തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. ‘നകുലന്‍ ഗംഗയുമായി ദുര്‍ഗ്ഗാഷ്ടമി ദിനത്തില്‍ വീണ്ടും ഒന്നിച്ചപ്പോള്‍’ എന്ന രസകരമായ അടിക്കുറിപ്പോടെ ആണ് താരം ഈ ചിത്രം പങ്കുവെച്ചത്. 2005 ല്‍ ജയരാജിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ ‘മകള്‍ക്ക്’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.

സംവിധായകന്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക. ദുല്‍ഖര്‍ സല്‍മാനാണ് നായകന്‍. ദുല്‍ഖറിന്റെ തന്റെ പ്രൊഡക്ഷന്‍ കമ്ബനി ആയ ‘വേ ഫെയറര്‍ ഫിലിംസ്’ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.