കൂടത്തായി കേസിലെ ദുരൂഹതകള്‍ ഓരോന്നായി ചുരുളഴിയുമ്ബോള്‍ കോഴിക്കോട് റൂറല്‍ എസ്.പി കെ.ജി സൈമണ്‍ അതിന് പിന്നില്‍ നടത്തിയ പരിശ്രമങ്ങള്‍ ചില്ലറയല്ല. 14 വര്‍ഷം കൊണ്ട് നടന്ന വലിയൊരു കൊലപാതക പരമ്ബരയ്ക്കാണ് ചുരുങ്ങിയ ദിവസംകൊണ്ട് പൊലീസ് തുമ്ബുണ്ടാക്കിയത്. ശനിയാഴ്ച വൈകിട്ടോടെ, താമരശേരി കൂടത്തായി പൊന്നാമറ്റത്ത് ജോളിയെയും സഹായികളെയും അറസ്റ്റ് ചെയ്തതോടെ കേരള പൊലീസിന്റെ പഴുതടച്ചുള്ള അന്വേഷണ മികവാണ് അംഗീകരിക്കപ്പെടുന്നത്.
കേരളത്തിലെ പ്രമാദമായ നിരവധി കേസുകള്‍ക്ക് തുമ്ബുണ്ടാക്കിയ റൂറല്‍ എസ്.പി കെ ജി സൈമണിന്റെ ശ്രമം തന്നെയാണ് ഈ കേസിലും പ്രതിഫലിച്ചത്. ഒരു തുമ്ബുമില്ലാതെ പോയ കേസ് ഇരുപതു വര്‍ഷത്തിനു ശേഷം തെളിയിച്ച ചരിത്രവുമുണ്ട് കോഴിക്കോട് റൂറല്‍ എസ്.പി കെ.ജി.സൈമണിന്. അത് മറ്റൊരു സംഭവബഹുലമായ കേസ് തന്നെയായിരുന്നു.
15 വര്‍ഷം പിന്നിട്ടിട്ടും തുമ്ബ് കിട്ടാത്ത കേസ് എഴുതി തള്ളാന്‍ പൊലീസ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. അന്ന് സൈമണിന് കേസിന്റെ ചുമതല നല്കി. ചങ്ങനാശേരി മതുമൂല സ്വദേശിയായ മഹാദേവനെന്ന പന്ത്രണ്ടുകാരനെ 1995ല്‍ കാണാതായതായിരുന്നു കേസ്. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചുമെല്ലാം വര്‍ഷങ്ങളോളം നടത്തിയ അന്വേഷണം എങ്ങുമെത്തിയില്ല. എന്നാല്‍, മഹാദേവനെ കണ്ടതായി അറിയിച്ച് ഫോണ്‍കോളുകളും, മോചനദ്രവ്യമാവശ്യപ്പെട്ടുള്ള കത്തുകളും ഇടയ്ക്കിടെ വീട്ടിലേക്ക് എത്തിയിരുന്നു.
കേസില്‍ അന്വേഷണം എങ്ങുമെത്താത്തതിനെ തുടര്‍ന്നായിരുന്നു മഹാദേവന്റെ പിതാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതോടെ കേസ് പുനരാരംഭിച്ചു. 2015 ല്‍ അന്വേഷണം ആരംഭിച്ചു. പഴയ കേസ് ഡയറി ഇഴകീറി പരിശോധിച്ചു. ചങ്ങനാശേരിയിലെ സൈക്കിള്‍ കടക്കാരന് ഉണ്ണി ചിത്രത്തിലെത്തി. സംഭവത്തില്‍ ദുരൂഹത മണത്ത ക്രൈബ്രാഞ്ച് ഉണ്ണിയെ വിശദമായി ചോദ്യം ചെയ്തു. പക്ഷെ മഹാദേവന്റെ അച്ഛനോട് പറഞ്ഞ അതേ കാര്യങ്ങള്‍ ഉണ്ണി ആവര്‍ത്തിച്ചു.
വേഷം മാറി വരെ പൊലീസ് അന്വേഷണം നടത്തി. അന്വേഷണ സംഘം ഉണ്ണിയുടെ മദ്യപാന ശീല സ്വഭാവം മനസിലാക്കി. താമസിയാതെ അവര്‍ കച്ചവടക്കാര്‍ എന്ന മട്ടില്‍ ഉണ്ണിയുടെയും സുഹൃത്തുക്കളുടെയും സുഹൃത്തുക്കളായി. അങ്ങനെ ആഴ്ചകളോളം അവരോടൊപ്പം മദ്യപാന സദസുകളില്‍ പങ്കെടുത്തു. മദ്യസത്ക്കാരത്തിനായി ഏറെ പണവും മുടക്കി. ലഹരിയ്ക്ക് പൂര്‍ണമായി അടിപ്പെട്ട സമയത്ത് സുഹൃത്തുക്കളിലൊരാള്‍ ഒരു കാര്യം വെളിപ്പെടുത്തി. ഉണ്ണി ഒരാളെ തട്ടിയതായി പറഞ്ഞിട്ടുണ്ട്. അവനതില്‍ ഭയങ്കര വിഷമവുമുണ്ട്. പിന്നെ കാത്തു നില്‍ക്കാതിരുന്ന പൊലീസ് ഉണ്ണിയെ കസ്റ്റഡിയിലെടുത്തു വിശദമായി ചോദ്യം ചെയ്തു. മഹാദേവനെ കൂടാതെ മറ്റൊരാളെക്കൂടി ഉണ്ണി കൊന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ദിവസങ്ങള്‍ നീണ്ട ശ്രമത്തിനിടയില്‍ കേസ് തെളിയിച്ചു.
ഇതുപോലെ തന്നെ കുഴിച്ചുമൂടപ്പെട്ട എത്ര എത്ര കേസുകളാണ് റൂറല്‍ എസ്.പി സൈമണ്‍ന്റെ ബുദ്ധിയില്‍ ചുരുളഴിഞ്ഞത്. ഇപ്പോള്‍ അവസാനമായി കേരള മനസാക്ഷിയെ ഞെട്ടിച്ച കൂടത്തായി തന്നെ അദ്ദേഹത്തിന്റെ അന്വേഷണ മികവിന്റെ ഏറ്റവും പുതിയ ഉദാഹരണമായി കാണാം.
വളരെ ബുദ്ധിപൂര്‍വം വര്‍ഷങ്ങളുടെ ഇടവേള വരുത്തി തെളിവുകള്‍ നശിപ്പിച്ച് ജോളി എന്ന കുബുദ്ധിക്കാരിയായ കൊലയാളി ഭൂമിയില്‍ നിന്ന് മായ്ച്ചു കളഞ്ഞ ആറ് ആത്മാക്കളുടെ വര്‍ഷങ്ങളായുള്ള വിലാപമാണ് അദ്ദേഹം ഇപ്പോള്‍ കേരള ജനതയെ ആകമാനം കേള്‍പ്പിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ അനവധി കഴിഞ്ഞതിനാല്‍ തന്നെ തെളിവില്ലെന്ന് പറഞ്ഞ് മടക്കാവുന്ന കേസുകളെയാണ് ഈ നിയമപാലകന് തന്റെ കൂര്‍മബുദ്ധി ഉപോയഗിച്ച് വെളിച്ചം കാണിച്ചത്.