തമിഴകത്തിന്റെ തല അജിത്തിന്റെ സിനിമകള്‍ ആരാധകര്‍ക്ക് എന്നും ആവേശമാണ്. ഓരോ തവണയും ആരാധകരെ ആവേശത്തിലാക്കുന്ന മാനറിസങ്ങളും സംഭാഷണങ്ങളുമൊക്കെ അജിത്തിന്റെ ചിത്രങ്ങളിലുണ്ടാകാറുണ്ട്.

ഓരോ ചിത്രത്തിന്റെയും ഫസ്റ്റ് പോസ്റ്ററുകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. പുതിയ സിനിമയില്‍ അജിത് എങ്ങനെയായിരിക്കും എന്ന ആകാംക്ഷയിലാണ് ആരാധകര്‍. പുതിയ ലുക്കിലുള്ള അജിത്തിന്റെ ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കുന്നത്.