നവംബർ 1,2 3 തീയതികളിൽ ഡാളസിൽ വച്ച് നടക്കുന്ന ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് നാഷണൽ കൺവൻഷനിൽ ’ഭാഷയും സാഹിത്യവും ഞാനും‘ എന്ന വിഷയം ആസ്പദമാക്കി ചർച്ച നടത്തുന്നതാണ്. വിവിധ മേഖലകളിൽ തനതായ വ്യക്‌തിമുദ്ര പതിപ്പിച്ചിട്ടുള്ള എഴുത്തുകാരുടെ ഒരു പാനൽ ആണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്. മാതൃഭാഷ മുഖാന്തിരവും മറ്റു ഭാഷകളിൽക്കൂടിയും മലയാളപ്പെരുമ എങ്ങിനെ വരും തലമുറകളിലേക്ക് പകരാം എന്നതാണ് ഈ ചർച്ച കൊണ്ടുദ്ദേശിക്കുന്നത്.

Panelists:
Dr.Darsana Manayathu Sasi, Lecturer of Malayalam,  University of Texas at Austin

Jessy Chatha (Pen name – Kishan Paul) , Dallas based Writer(suspense & romantic thrillers in English )

Arathi Warrier, California based poet (Poems in English & Malayalam )

Jayanth Kamicheril, PA based Writer (Essays & short stories in Malayalam & English )

Moderator : Jane Joseph, Austin based writer ( Short stories, poems  and Articles)

നോർത്തമേരിക്കയിലെ എഴുത്തുകാരുടെ രണ്ടാം തലമുറയെ  പ്രോത്സാഹിപ്പിക്കുവാനും അവർക്കു മുഖ്യധാരയിലേക്ക് വരാനുള്ള മാർഗ്ഗനിർദ്ദേശം നൽകാനുമുള്ള ലാനയുടെ ശ്രമങ്ങളുടെ ഭാഗമായിട്ട്  കൂടിയാണ് ഈയൊരു ചർച്ച. അതുകൊണ്ടു തന്നെ മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന യുവതലമുറയെ ഈ കൺവെൻഷനിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു. സമയപരിധിക്കുള്ളിൽ നിന്ന്‌ ഓഡിയൻസിന് പാനലിസ്റ്റുകളുമായി സംവദിക്കാൻ അവസരം ഒരുക്കുന്നതായിരിക്കും.

For details contact:
Jane Joseph
Email : janejoseph.123@gmail.com