തിരുവനന്തപുരം : അമ്മയുടെ മര്‍ദ്ദനമേറ്റ് നാലുവയസുകാരിക്ക് ദാരുണാന്ത്യം. കൊല്ലം പാരിപ്പള്ളി സ്വദേശി ദീപുവിന്‍റെ മകള്‍ ദിയയാണ് മരിച്ചത്. കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് കുട്ടി മരിച്ചത്. കുട്ടിയെ ആദ്യം പാരിപ്പള്ളയിലെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. അമ്മ കഴക്കൂട്ടം പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ആഹാരം കഴിക്കാത്തതിനെ തുടര്‍ന്ന് കമ്ബ് വച്ച്‌ അടിച്ചുവെന്നാണ് അമ്മ രമ്യ മൊഴി നല്‍കിയത്. കുട്ടിയുടെ കാലിലടക്കം അടി കിട്ടിയതിന്റെ പാടുകളുണ്ടെന്നാണ് പോലീസ് പറയുന്നത്.

അച്ഛനും അമ്മയും ചേര്‍ന്ന് തന്നെയാണ് കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുവന്നതെന്ന വിവരമാണ് ആശുപത്രി അധികൃതരില്‍ നിന്നും ലഭിക്കുന്നത്. കുട്ടിയുടെ മരണവിവരമറിഞ്ഞ് അച്ഛന്‍ ദിപു ബോധരഹിതനായി വീണു. ദിപുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.