അനുഷ്‍ക ഷെട്ടിയും മാധവനും നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നിശബ്‍ദം’. ചിത്രത്തിലെ മാധവന്‍റെ ഫസ്റ് ലുക് പോസ്റ്റര്‍ നാളെ രാവിലെ പത്ത് മണിക്ക് റിലീസ് ചെയ്യും. ചിത്രത്തില്‍ ശാലിനി പാണ്ഡെയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഒരു ത്രില്ലര്‍ ചിത്രമായിട്ടാണ് നിശ‍ബ്‍ദം ഒരുക്കിയിരിക്കുന്നത്.

ഹേമന്ത് മധുകര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. കൊന വെങ്കട്, ഗോപി മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മാധവനും, അനുഷ്‌കയും ഒന്നിച്ചൊരു ചിത്രത്തില്‍ അഭിനയിക്കുന്നത്.