കാസര്‍ഗോഡ് : മഞ്ചേശ്വരത്തെ എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വിവാദ പരാമര്‍ശവുമായി കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ നളീന്‍കുമാര്‍ കട്ടീല്‍ രംഗത്ത് . ഇടത് – വലത് മുന്നണികള്‍ വിജയിച്ചുകഴിഞ്ഞാല്‍ കേരളത്തിലെ കശ്മീരായി മഞ്ചേശ്വരം മാറുമെന്നാണ് അദ്ദേഹത്തിന്റെ പരാമര്‍ശം .

മഞ്ചേശ്വരത്ത് ഇത്തവണ വിജയം നേടാന്‍ പതിനട്ടടവും പയറ്റാനുള്ള ശ്രമത്തിലാണ് എന്‍.ഡി.എ. ഭൂരിപക്ഷ വോട്ടില്‍ വിള്ളല്‍ വീഴാതിരിക്കാന്‍ തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിച്ചാണ് പ്രചാരണം കൊഴുപ്പിക്കുന്നത് . വരും ദിവസങ്ങളില്‍ ഇതിനോട് ചുവടുപിടിച്ചുള്ള പ്രചാരണം നടത്താനാണ് നേതാക്കളുടെ നീക്കം.