തിരുവനന്തപുരം: കോന്നി, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന് ഞാനും ശശി തരൂര്‍ എം.പിയും പറഞ്ഞതായി വ്യാജവാര്‍ത്ത സൃഷ്ടിച്ചവരെ നിയമത്തിന് മുമ്ബിലെത്തിക്കാന്‍ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അടൂര്‍ പ്രകാശ് എം.പി.

കോന്നിയില്‍ ഇടതുപക്ഷവും ബിജെപിയും തമ്മില്‍ രണ്ടാം സ്ഥാനത്തിന് വേണ്ടിയുള്ള മല്‍സരമാണ് നടക്കുന്നത്. ഒന്നാം സ്ഥാനത്തിന് യുഡിഎഫിന് എതിരാളികളായി ആരുമില്ല. അതുകൊണ്ടുതന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മോഹന്‍രാജ് വിജയിക്കുമെന്നതില്‍ എനിക്കോ കോന്നിയിലെ ജനങ്ങള്‍ക്കോ യാതൊരു സംശയവുമില്ല. അതിനായി യുഡിഎഫ് പ്രവര്‍ത്തകര്‍ ഒരു മനസ്സോടെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അടൂര്‍ പ്രകാശ് ചൂണ്ടിക്കാട്ടി.