ആലപ്പുഴ: അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരേ മന്ത്രി ജി. സുധാകരന് നടത്തിയ പൂതന പരാമര്‍ശം പിന്‍വലിച്ച് അദ്ദേഹം മാപ്പ് പറണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ത്രീകളെ അപമാനിക്കുന്നത് സിപിഎമ്മിന്റെ ഫാഷനായി മാറിയിരിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
പരാജയ ഭീതി പൂണ്ട് സമനില തെറ്റിയാണ് സിപിഎമ്മും സുധാകരനും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. സിപിഎം നേതാക്കള്‍ സ്ത്രീകളെ അപമാനിക്കുന്നത് പതിവായിട്ടും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയിട്ടില്ല. സിപിഎമ്മോ എല്‍ഡിഎഫോ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.