വാഷിങ്ടണ്‍, ഡി.സി: ആരോഗ്യ ഇന്‍ഷുറന്‍സിനു പണം ഇല്ലാത്ത ഇമ്മിഗ്രന്റ്സ് ഗ്രീന്‍ കാര്‍ഡില്‍ രാജ്യത്തു പ്രവേശിക്കേണ്ടെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ്. കുടിയേറ്റക്കാര്‍ രാജ്യത്തു പ്രവേശിച്ചു മുപ്പതു ദിവസത്തിനകം ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം.

ഇതിനു കഴിവില്ലാത്തവരും സ്വന്തം ആരോഗ്യ സംരക്ഷണത്തിനു പണം ഇല്ലാത്തവരും രാജ്യത്തു പ്രവേശിക്കേണ്ടെന്നാണ് വെള്ളിയാഴ്ച ട്രമ്പ് ഒപ്പിട്ട പ്രഖ്യാപനത്തില്‍ പറയുന്നത്. നവംബര്‍ മൂന്നിന് പുതിയ പ്രഖ്യാപനം പ്രാബല്യത്തില്‍ വരും. അഗതി മന്ദിരങ്ങളില്‍ താമസിക്കുന്നവര്‍ക്കും അഭയാര്‍ഥികള്‍ക്കും പുതിയ നിയമം ബാധകമല്ല.

ഇമിഗ്രന്റ് വീസയില്‍ യുഎസിലേക്ക് എത്തുന്നവര്‍ക്കു മാത്രമേ നിരോധനം ബാധകമാവുകയുള്ളൂവെന്നും പ്രഖ്യാപനത്തില്‍ പറയുന്നു