ന്യൂജേഴ്‌സി: ആലുവ മേപ്പനാല്‍ (ആക്കല്ലൂര്‍) വീട്ടില്‍ ജേക്കബ് ടി വര്‍ക്കിയുടെ ഭാര്യ കുഞ്ഞമ്മ ജേക്കബ് (77) ന്യൂജേഴ്‌സിയില്‍ ഒക്ടോബര്‍ നാലിനു നിര്യാതയായി. തിരുവല്ല പാണ്ടിച്ചേരില്‍ കുടുംബാംഗമാണ്. ആലുവ സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍ അധ്യാപികയായിരുന്നു. മക്കള്‍: എലിസബത്ത് വറുഗീസ്, ആന്‍സി ജോര്‍ജ്, സൂസന്‍ കൊക്കുറ. മരുമക്കള്‍: ജീമോന്‍ വറുഗീസ്, സജു ജോര്‍ജ്, മാറ്റ്‌സണ്‍ കൊക്കൂറ (എല്ലാവരും യുഎസ്എ). കൊച്ചുമക്കള്‍: ക്രിസ്റ്റ, മേഘ, സ്‌നേഹ, എമില്‍, മേസന്‍, ജൂവല്‍. ഇന്ന് (ശനി) വൈകുന്നേരം എഴു മണിക്ക് പരേതയുടെ മകളുടെ ഭവനത്തില്‍ പ്രാര്‍ത്ഥനായോഗം ഉണ്ടായിരിക്കും. (3 BROOKVIEW COURT, WALDWICK, NJ-07463). വേയ്ക്ക് സര്‍വീസ് ഒക്ടോബര്‍ 6 ഞായറാഴ്ച 4 മുതല്‍ എട്ടു വരെ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും. (66 E. MAPLE AVE, SUFFERN, NJ-10901). സംസ്‌ക്കാര ശുശ്രൂഷകള്‍ ഒക്ടോബര്‍ 7 തിങ്കളാഴ്ച രാവിലെ 8.30-ന് സഫേണ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ആരംഭിക്കും. തുടര്‍ന്നു അടക്കം അസെന്‍ഷന്‍ സെമിത്തേരിയില്‍ (650 SADDLE RIVER ROAD, MONSEY, NY-10952).
വിവരങ്ങള്‍ക്ക്:
ജീമോന്‍ വറുഗീസ്
(201) 563-5550