മലയാള സിനിമയിലെ പുതിയ താരോദയങ്ങളെ പ്രതീക്ഷിക്കുന്ന പാപം ചെയ്യാത്തവർ കല്ലെറിയട്ടെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഒക്ടോബർ അഞ്ച് ശനിയാഴ്ച വൈകിട്ട് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ മലയാളത്തിലെ പുതുനിര താരം ടൊവിനോ തോമസാണ് പുറത്തു വിടുന്നത്.
സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശംഭുപുരുഷോത്തമനാണ് ചിത്രം സംവിധാനം ചെയ്തത്. കുടുംബപ്രേക്ഷകർക്കും യുവാക്കൾക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന കഥാതന്തുവുമായാണ് പാപം ചെയ്യാത്തവർ കല്ലെറിയട്ടെ അണിയറയിൽ ഒരുങ്ങുന്നത്.
തമാശയിലുടെ കുടുംബ പ്രേക്ഷകരുടെ പ്രിയ നായകരുടെ പട്ടികയിലേയ്ക്ക് കയറിയിരുന്ന വിനയ് ഫോർട്ടാണ് സിനിമയിലെ നായകൻ.  ശ്രിന്ദയും അനുമോളുമാണ് സിനിമയിലെ നായികമാർ. ശാന്തി ബാലചന്ദ്രൻ, ടിനിടോം , അലൻസിയർ സുനിൽ സുഖദ എന്നിവർ അടക്കം ഒരു പിടി പരിചിത മുഖങ്ങളും സിനിമയിൽ വിവിധ വേഷങ്ങൾ അവതരിപ്പിക്കുന്നു.
പ്രശാന്ത് പിള്ളയാണ് സംഗീതം. ക്യാമറ ജോമോൻ തോമസ്.