സൂററ്റ്: ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം ഹര്‍മന്‍പ്രീത് കൗര്‍. വനിത ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന നേട്ടമാണ് 20-20 ഇന്ത്യന്‍ ടീം ക്യാപ്റ്റനെ തേടിയെത്തിയത്. കഴിഞ്ഞ ദിവസം നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തോടെ കൗര്‍ 100 മത്സരങ്ങളാണ് പൂര്‍ത്തിയാക്കിയത്. അതോടൊപ്പം പുരുഷ താരങ്ങളായ എം എസ് ധോണി, രോഹിത് ശര്‍മ എന്നിവരെയും കൗര്‍ മറികടന്നു. ലോക താരങ്ങളില്‍ പാകിസ്ഥാന്റെ ഷൊയ്ബ് മാലിക്, എല്ലിസ് പെറി, സൂസി ബെയ്റ്റ്‌സ് എന്നിവരാണ് കൗറിന് മുന്നിലുള്ള മറ്റു താരങ്ങള്‍.
ചരിത്രനേട്ടം സ്വന്തമാക്കി ഹര്‍മന്‍പ്രീത് കൗര്‍; എം എസ് ധോണിയേയും, രോഹിത് ശര്‍മയേയും മറികടന്നു
