പത്തനംതിട്ട: കോന്നി നിയമസഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓരോ സ്ഥാനാര്‍ഥിക്കും പരമാവധി ചെലവഴിക്കാവുന്ന തുക 28 ലക്ഷം രൂപയാണ്. ഒരു സ്ഥാനാര്‍തിഥിക്കായി അച്ചടിക്കുന്ന പോസ്റ്ററുകള്‍, ബാനറുകള്‍, ചുമര്‍ചിത്രങ്ങള്‍, പ്രചാരണ വാഹനങ്ങള്‍, ഉച്ചഭാഷിണി എന്നുവേണ്ട മുഴുവന്‍ ചെലവുകളും 28 ലക്ഷത്തിന് അകത്തായി പരിമിതപ്പെടുത്തണം. തെരഞ്ഞെടുപ്പിന് മുമ്ബായി മൂന്നു തവണ ഇതു കര്‍ശനമായി നിരീക്ഷിക്കപ്പെടും.

ചെലവ് നിരീക്ഷകന്‍ കെ.അരവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഇതുമായി ബന്ധപ്പെട്ട നിരീക്ഷണം നടത്തുക. ഷാഡോ ഒബ്സര്‍വേഷന്‍ രജിസ്റ്ററില്‍ 28 ലക്ഷത്തിലധികം തുക സ്ഥാനാര്‍ഥികള്‍ ചെലവഴിച്ചതായി കണ്ടെത്തിയാല്‍ മൂന്നു വര്‍ഷംവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യരാക്കപ്പെടും. ജയിച്ച സ്ഥാനാര്‍ഥി വീഴ്ച്ചവരുത്തിയെന്നു തെളിഞ്ഞാല്‍ തെരഞ്ഞെടുപ്പ് റദ്ദ് ചെയ്യപ്പെടും.